SignIn
Kerala Kaumudi Online
Friday, 23 October 2026 5.35 PM IST

'സ്റ്റോക്ക്ഫിൻ 2.0' അവതരിപ്പിച്ച് സ്റ്റോക്ക്ഹോൾഡിംഗ്

stock

കൊച്ചി : പ്രമുഖ കോർപ്പറേറ്റ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ നാഷണൽ സ്റ്റോക്ക്ഹോൾഡിംഗ് സർവീസസ് ലിമിറ്റഡ് ഇന്ത്യയിലെ നിക്ഷേപകർക്ക് ലളിതവും സുരക്ഷിതവുമായ നിക്ഷേപ അനുഭവം നൽകുന്ന സ്റ്റോക്ക്ഫിൻ മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പായ സ്റ്റോക്ക്ഫിൻ 2.0, പുറത്തിറക്കി. പുതുക്കിയ ആപ്പ് മെച്ചപ്പെട്ട വേഗത, വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള അവലോകനങ്ങൾ, കൂടുതൽ സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപത്തിൽ പരിചയമില്ലാത്തവർക്കും എളുപ്പത്തിൽ നിക്ഷേപം നടത്താൻ സാധിക്കും. ഷെയറുകൾ, ഡെറിവേറ്റീവുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇ.ടി.എഫുകൾ, എസ്.എം.ഇ സ്റ്റോക്കുകൾ, ഐ.പി.ഒകൾ എന്നിങ്ങനെയുള്ള എല്ലാ നിക്ഷേപ ഓപ്ഷനുകളും വ്യത്യസ്ത ഗ്രൂപ്പുകളായി ആപ്പിന്റെ ഇന്റർഫേസിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ ക്രമീകരണം ഉപയോക്താക്കളെ വേഗത്തിലും എളുപ്പത്തിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. 'സ്റ്റോക്ക്ഫിൻ 2.0' ഉപയോക്താക്കളെ എളുപ്പത്തിൽ നിക്ഷേപിക്കാനും, നിക്ഷേപങ്ങളെ മനസ്സിലാക്കി പണം സുരക്ഷിതമായി വളർത്താനും സഹായിക്കുമെന്ന് സ്റ്റോക്ക്ഹോൾഡിംഗ് സർവീസസ് എംഡിയും സിഇഒയുമായ പ്രഭാത് കുമാർ ദുബെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360