SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്റെ പുതിയ ലാർജ് ക്യാപ് ക്വാളിറ്റി ഫണ്ട്

insurance

മുംബയ്: സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്, ദീർഘകാല നിക്ഷേപകർക്കായി 'ലാർജ് ക്യാപ് ക്വാളിറ്റി ഫണ്ട്' അവതരിപ്പിച്ചു.

രാജ്യത്തെ ഏറ്റവും കരുത്തുറ്റതും സാമ്പത്തികമായി മികച്ച നിലവാരം പുലർത്തുന്നതുമായ ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപം നടത്തി സമ്പത്ത് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ ഓപ്പൺ എൻഡഡ് ഇൻഡെക്‌സ് ഫണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) കാലയളവിൽ യൂണിറ്റൊന്നിന് 10 രൂപ എന്ന അടിസ്ഥാന നിരക്കിൽ നിക്ഷേപം ആരംഭിക്കാം.

വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളിലായി നിക്ഷേപം വിന്യസിച്ചിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു പ്രത്യേക വ്യവസായത്തെ മാത്രം ആശ്രയിക്കുന്നതിലെ റിസ്‌ക് കുറയ്ക്കാനും ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ നിക്ഷേപകർക്ക് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360