SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു

tata

വിപണിയിലേക്ക് പുതിയ മോഡലുകളുടെ പ്രവാഹം

കൊച്ചി: ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന സംയുക്ത യുദ്ധത്തിൽ ഇന്ധന രംഗം പ്രതിസന്ധിയിലായതോടെ ഇലക്ട്രിക് വാഹന വിപണിയിൽ ആവേശമേറുന്നു. ഫോസിൽ ഇന്ധനത്തിൽ നിന്നും ഉപഭോക്താക്കൾ വൈദ്യുതി വാഹനത്തിലേക്ക് മാറാൻ ആവേശം കാണിച്ചതോടെ കമ്പനികൾ പുതിയ ഇലക്ട്രിക് മോഡലുകളുമായി വിപണിയിൽ സജീവമാകുകയാണ്. ടാറ്റ മോട്ടോഴ്‌സ്, വിൻഫാസ്‌റ്റ്, എം.ജി ഹെക്‌ടർ എന്നിവയുടെ പുതിയ വൈദ്യുതി വാഹനങ്ങൾ അടുത്ത ദിവസങ്ങളിൽ വിപണിയിലെത്തും. യുദ്ധം വ്യാപിച്ചതോടെ ക്രൂഡോയിൽ വില മാനം മുട്ടെ ഉയരുന്നതാണ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.

ടാറ്റ സിയറ പുതുക്കിയ മോഡൽ

ടാറ്റ സിയറ ഇലക്ട്രിക് പതിപ്പിന്റെ വരവിനായി വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സിയറയുടെ പെട്രോൾ/ഡീസൽ പതിപ്പ് എത്തിയിരുന്നു. ഏപ്രിലിന് ശേഷം സിയറയുടെ ഈ മോഡൽ എത്തുമെന്നാണ് പ്രതീക്ഷ.

ബാറ്ററിയും റേഞ്ചും

  • 55 kWh മുതൽ 65 kWh വരെയുള്ള ബാറ്ററി പായ്ക്കുകളാണ് പ്രതീക്ഷിക്കുന്നത്

  • ഒറ്റ ചാർജിൽ ഏകദേശം 500 - 550 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു

പ്രകടനം

റിയർ വീൽ ഡ്രൈവ് (RWD), ഓൾ വീൽ ഡ്രൈവ് (AWD) ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ഹാരിയർ ഇ.വിക്ക് ശേഷം ടാറ്റയുടെ രണ്ടാമത്തെ AWD ഇലക്ട്രിക് എസ്‌.യു.വിയാണിത്

പ്രതീക്ഷിക്കുന്ന വില

15 മുതൽ 25 ലക്ഷം രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360