SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.57 AM IST

പ്രതിസന്ധിക്കാലം മറികടക്കാൻ പുതിയ മോഡലുകളുമായി കാർ കമ്പനികൾ

renault

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തിരിച്ചടി മറികടക്കാൻ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നു. റെനോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ്, മാരുതി സുസുക്കി, കിയ, ഹോണ്ട മോട്ടോർ, നിസാൻ, സ്‌കോഡ എന്നിവ നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകൾ അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തിക്കും. സ്‌പോർട്ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിലുണ്ടാകുന്ന ഉണർവ് കണക്കിലെടുത്താണ് മോഡലുകളിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടുള്ളത്.

റെനോ ഡസ്‌റ്റർ നവീകരിച്ച പതിപ്പ്

റെനോയുടെ ഡസ്‌റ്ററിന്റെ നവീകരിച്ച പതിപ്പ് മാർച്ചിൽ വിപണിയിലെത്തും. ഡെലിവറി ഏപ്രിൽ മുതൽ തുടങ്ങും. 1.0-ലിറ്റർ ടർബോ പെട്രോൾ, 1.3-ലിറ്റർ ടർബോ പെട്രോൾ എന്നിവയ്ക്കൊപ്പം ഹൈബ്രിഡ് പതിപ്പും എത്തും. മിഡ്-സൈസ് എസ്.യു.വി വിഭാഗത്തിൽ വലിയ മത്സരം സൃഷ്ടിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ കോംപാക്ട് എസ്‌.യു.വി വിപണിക്ക് അടിത്തറ പാകിയ വാഹനമാണ് റെനോ ഡസ്റ്റർ. ലളിതമായ രൂപകൽപ്പനയും മികച്ച യാത്രാസൗകര്യവും കരുത്തുറ്റ ബോഡിയും കൊണ്ട് ഡസ്റ്റർ മലയാളി മനം കവർന്നു. ഇപ്പോൾ കൂടുതൽ ആധുനികമായ മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുന്നത്.

പ്രധാന സവിശേഷതകൾ

  1. പഴയ ബോക്സി രൂപത്തിൽ നിന്ന് മാറി കൂടുതൽ സ്‌പോർട്ടിയും ആധുനികവുമായ ഡിസൈൻ

  2. പുതിയ ടർബോ പെട്രോൾ എൻജിനുകളിലും ഹൈബ്രിഡ് ഓപ്ഷനുകളിലും വാഹനം ലഭ്യമാകും

  3. ഓഫ്-റോഡ് പ്രേമികൾക്ക് പ്രിയപ്പെട്ട ഡസ്റ്ററിന്റെ 4x4 അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് കരുത്ത് തുടരും

  4. മോശം റോഡുകളിലും സുഗമമായി യാത്ര ചെയ്യാൻ സഹായിക്കുന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്

പ്രതീക്ഷിക്കുന്ന വില

പത്ത് ലക്ഷം രൂപ

സ്കോഡ കുഷാഖ് പുതു മോഡൽ

ജനുവരിയിൽ മുഖംമിനുക്കി വിപണിയിൽ അവതരിപ്പിച്ച സ്കോഡ കുഷാഖിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. നടപ്പു മാസം വണ്ടിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ച് വിതരണം തുടങ്ങും.

മാറ്റങ്ങൾ

  • പുതിയ മുഖം: മുൻവശത്തെ ഗ്രില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ സ്കോഡ കൊഡിയാക്കിന് സമാനമായ കണക്റ്റഡ് എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ (Connected DRLs) ഗ്രില്ലിലൂടെ കടന്നുപോകുന്നു

  • ലൈറ്റിംഗ്: പുനർരൂപകൽപ്പന ചെയ്ത എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും സ്ലിമ്മായ ടെയിൽ ലാമ്പുകളും ഇതിലുണ്ട്

  • അലോയ് വീലുകൾ: എല്ലാ വേരിയന്റുകളിലും അലോയ് വീലുകൾ ഇപ്പോൾ സ്റ്റാൻഡേർഡാണ്

  • 6 എയർബാഗുകൾ: എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ ഒരുപോലെ ഒരുക്കിയിട്ടുണ്ട്

  • 5 സ്റ്റാർ റേറ്റിംഗ്: ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നിലനിർത്തുന്നു

വില

പ്രതീക്ഷിക്കുന്ന വില

11 മുതൽ 19 ലക്ഷം രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360