SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

alu

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ അലുമിനിയം ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യമൊട്ടാകെയുള്ള പ്രമുഖ കമ്പനികൾ പലതും എക്‌സ്‌ട്രൂഡഡ് അലുമിനിയത്തിന്റെ ഉത്പാദനം അൻപത് ശതമാനമായി കുറച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഹിണ്ടാൽകോ അടക്കമുള്ള സ്ഥാപനങ്ങളാണ് ഇന്ധനക്ഷാമത്തിൽ വലയുന്നത്. ഹോർമുസ് ഇടനാഴി അടച്ചതിനാൽ സൽഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്‌കൃത സാധനങ്ങളുടെ വരവ് കുറഞ്ഞതും അലുമിനിയം നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതോടൊപ്പം ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് ഉത്പന്നങ്ങളുടെ വില ഉയർത്താനും കമ്പനികൾ ആലോചിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360