SignIn
Kerala Kaumudi Online
Saturday, 27 June 2026 9.56 AM IST

സജീവമായി ഐ.പി.ഒ വിപണി

ipo

കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) രംഗത്ത് മികച്ച ഉണർവ് തുടരുന്നു. നടപ്പു വാരം ഏഴ് കമ്പനികളുടെ ഓഹരി വിൽപ്പന മെയിൻ ബോർഡിലും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തിലുമായി നടക്കും. ഓഹരി വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. എൻജിനിയറിംഗ്, ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. പവറിക്ക, അമീർചന്ദ് ജഗദീഷ് കുമാർ(എക്‌സ്‌പോർട്ട്‌സ്), സായ് പേരന്റേരിയൽ, ഹൈനെസ് മൈക്രോഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരി വിൽപ്പനയ്ക്ക് നാളെ തുടക്കമാകും. സെക്കൻഡറി വിപണി കടുത്ത സമ്മർദ്ദം നേരിടുമ്പോഴും ഐ.പി.ഒ നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360