SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

കോയമ്പത്തൂരിൽ വായ്പാ വിതരണം ശക്തമാക്കാൻ ഇന്ത്യൻ ബാങ്ക്

indian-bank

ചെന്നൈ: കോയമ്പത്തൂർ ഫീൽഡ് ജനറൽ മാനേജർ ഓഫീസിന് കീഴിലുള്ള സോണിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി(എം.എസ്.എം.ഇ) ആയിരം കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമെന്ന് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്‌ടർ അഷുതോഷ് ചൗധരി വ്യക്തമാക്കി. കോയമ്പത്തൂരിൽ എം.എസ്.എം.ഇകൾക്കായി നടത്തിയ സ്പെഷ്യൽ വായ്പാ വിതരണ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ 200 കോടി രൂപയുടെ വായ്പകൾക്ക് അന്തിമ അനുമതി ലഭ്യമാക്കി വിതരണം നടത്തി. ഇന്ത്യൻ ബാങ്കിന്റെ എം.എസ്.എം.ഇ വായ്പകളിൽ 16.5 ശതമാനം വളർച്ച നേടാനായെന്ന് അഷുതോഷ് ചൗധരി കൂട്ടിച്ചേർത്തു. പരമ്പരാഗത വായ്പാ വിതരണ രീതികൾ കൈവെടിഞ്ഞ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ലെൻഡിംഗ് സംവിധാനം ഒരുക്കാനായെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ ഫീൽഡ് ജനറൽ മാനേജർ ബി. സുധാ റാണി, സോണൽ മാനേജർമാരായ വെങ്കടരമണ റാവു, എം. വി ബാലസുബ്രമണ്യം, ജി. ധാമോതിരൻ, എം. അരുൺ പാണ്ഡ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360