SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ലാഭമുയർത്തി ഇൻഡസ് ഇൻഡ് ബാങ്ക്

bank

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റാദായം 594.2 കോടി രൂപയിലേക്ക് ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ ബാങ്ക് 2,329 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു. കിട്ടാക്കടങ്ങൾക്ക് എതിരായി മാറ്റിവെക്കുന്ന തുകയായ പ്രൊവിഷനിംഗിൽ വന്ന കുറവോടെ ആസ്തി ഗുണമേന്മ മെച്ചപ്പെട്ടതാണ് ഗുണമായത്. ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റ പലിശ വരുമാനം അവലോകന കാലയളവിൽ 43.4 ശതമാനം വർദ്ധനയോടെ 4,372 കോടി രൂപയിലെത്തി. അതേസമയം നിക്ഷേപ സമാഹരണത്തിലും വായ്പ വിതരണത്തിലുമുള്ള തളർച്ച തുടരുകയാണ്. വായ്പാ തിരിച്ചടവിലെ മുടക്കം ഡിസംബർ പാദത്തിലെ 2,159 കോടി രൂപയിൽ നിന്ന് 1,359 കോടി രൂപയായി കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360