SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

ഇലക്‌ട്രോണിക് സ്വർണ രസീതുകളുമായി എൻ.എസ്.ഇ

nse

കൊച്ചി: ഇന്ത്യയുടെ സ്വർണ നിക്ഷേപ സംവിധാനം ശക്തമാക്കുന്നതിന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ(എൻ.എസ്.ഇ) ഇലക്ട്രോണിക് സ്വർണ രസീതുകൾ (ഇ.ജി.ആർ) ആരംഭിച്ചു.
ഇന്ത്യയുടെ ബൃഹത്തരവും പാരമ്പര്യത്തിൽ വേരൂന്നിയതുമായ സ്വർണ വിപണിയിലേക്ക് സുതാര്യത, കാര്യക്ഷമത, സിസ്‌റ്റമാറ്റിക് സംവിധാനം എന്നിവ കൊണ്ടുവരുന്നതിനാണ് ശ്രമം. സ്വർണ വ്യാപാരം നടത്തുന്നതിന് നിയന്ത്രിതവും സുരക്ഷിതവും സാങ്കേതികമായി പുരോഗമിച്ചതുമായ ഒരു പ്ലാറ്റ്‌ഫോം ഇതോടെ ഒരുങ്ങും. ഭൗതിക സ്വർണത്തിന്റെ ഉടമസ്ഥാവകാശത്തെ പ്രതിനിധീകരിക്കുന്ന ഡീമെറ്റീരിയലൈസ്ഡ് സെക്യൂരിറ്റികളാണ് ഇ.ജി.ആർ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) അംഗീകൃത വാൾട്ടുകളിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ഡെപ്പോസിറ്ററികൾ വഴി ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കുകയും ചെയ്യാനാകും. ഓരോ ഇ.ജി. ആറും പൂർണമായും ഭൗതിക സ്വർണത്താൽ പിന്തുണയ്ക്കും, ഇവ എക്‌സ്‌ചേഞ്ചിൽ വ്യാപാരം ചെയ്യാനാകുന്നതാണ്,

മെച്ചം
ശക്തവും സുതാര്യവുമായ ഒരു ആവാസവ്യവസ്ഥ

നിക്ഷേപകർക്ക് കാര്യക്ഷമമായി വില കണ്ടെത്താനാകും

വിവിധ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിപണി പങ്കാളിത്തം

ജുവലറികൾ മുതൽ നിക്ഷേപകർക്ക് വരെ വിശ്വാസം ഉയരും

സ്വർണ വിപണിയിൽ കാര്യക്ഷമവും സുതാര്യവും ഡെലിവറി പിന്തുണയുള്ളതുമായ വ്യാപാരം സുഗമമാക്കാൻ ഇ.സി.ജിക്ക് കഴിയും

ശ്രീറാം കൃഷ്ണൻ

ചീഫ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസർ
എൻ.എസ്.ഇ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360