SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

യുദ്ധത്തിൽ വലയുന്ന വ്യവസായങ്ങൾക്ക് കേന്ദ്ര സഹായം

sme

18,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ വലയുന്ന രാജ്യത്തെ വ്യവസായ സംരംഭങ്ങൾക്കായി 18,000 കോടി രൂപയുടെ ക്രെഡിറ്റ് ഗാരന്റി സ്‌കീം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. ഗൾഫ് മേഖലയിലെ അനിശ്ചിതത്വത്തിൽ ബിസിനസ് വെല്ലുവിളി നേരിടുന്ന സംരംഭങ്ങൾക്ക് പദ്ധതിക്ക് കീഴിൽ അധിക വായ്പ ലഭ്യമാക്കും. നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്‌റ്റിലൂടെയാണ് സഹായം ലഭ്യമാക്കുന്നത്. ഇറാൻ യുദ്ധം ടെക്‌സ്‌റ്റൈയിൽ മുതൽ ഗ്ളാസ് ഉത്പാദന മേഖല വരെയുള്ള മേഖലകളിൽ കടുത്ത അനിശ്ചിതത്വമാണ് സൃഷ്‌ടിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360