SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ചെറുകിട ബിസിനസുകൾക്ക് വാട്ട്‌സ്ആപ്പിൽ ‘ബിസിനസ് എ.ഐ’

ai

കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ‘ബിസിനസ് എ.ഐ’ ഫീച്ചർ വാട്ട്‌സ്ആപ്പിൽ അവതരിപ്പിച്ചതായി മെറ്റ. വാട്ട്‌സ്ആപ്പ് ബിസിനസിൽ ലഭ്യമാകുന്ന ഈ എ.ഐ സംവിധാനം ഉപഭോക്തൃ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകുക, ഉത്പ്പന്നങ്ങൾ ശുപാർശ ചെയ്യുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വിൽപ്പന വർദ്ധിപ്പിക്കുക എന്നിവയ്ക്ക് സഹായകരമാകും. ബിസിനസുകളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി എ.ഐ പ്രവർത്തിക്കുന്നതിനാൽ വില, ഓഫർ, ഷിപ്പിംഗ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കും. ആവശ്യമുണ്ടെങ്കിൽ ബിസിനസ് ഉടമകൾക്ക് നേരിട്ടും ചാറ്റിൽ ഇടപെടാനാകും. ഭാവിയിൽ യു.പി.ഐ വഴിയുള്ള പേയ്മെന്റുകളും നേരിട്ട് വാട്ട്‌സ്ആപ്പിൽ നടത്താൻ സൗകര്യമൊരുക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ എല്ലാ വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്കും വരും ആഴ്ചകളിൽ ഈ സൗകര്യം ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360