SignIn
Kerala Kaumudi Online
Saturday, 23 May 2026 1.01 AM IST

കേന്ദ്രസർക്കാരിന് വമ്പൻ ലോട്ടറി,​ കൈയിലെത്തുന്നത് 2.87 ലക്ഷം കോടി രൂപ

modi-

ന്യൂഡൽഹി : ഇറാൻ- യു.എസ് യുദ്ധത്തെ തുടർന്നുള്ള ഇന്ധന പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക ചെലവ് ഉയർത്തിയിരിക്കെ മോദി സർക്കാരിന് റിസർവ് ബാങ്കിന്റെ വക വമ്പൻ ലോട്ടറി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിന് അനുമതി നൽകി. മുൻവർശത്തെക്കാൾ 6.99 ശതമാനം വർദ്ധനയാണ് ആർ.ബി.ഐയുടെ ലാഭവിഹിതത്തിൽ ഉണ്ടായത്.

ഇ​ത്ത​വ​ണ​ 2,86,588.46​ ​കോ​ടി​ ​രൂ​പ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വി​ലെ​ത്തു​ക.​ ​വി​ദേ​ശ​ ​നാ​ണ​യ​ ​വി​പ​ണി​യി​ലെ​ ​ചാ​ഞ്ചാ​ട്ട​വും​ ​ആ​ഗോ​ള​ ​ത​ല​ത്തി​ലെ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​നി​ര​ക്കു​മാ​ണ് ​മി​ക​ച്ച​ ​ലാ​ഭം​ ​നേ​ടാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്കി​നെ​ ​സ​ഹാ​യി​ച്ച​ത്.
ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​നേ​രി​ടാ​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ക​രു​ത​ൽ​ ​ധ​ന​ ​ശേ​ഖ​ര​മാ​യ​ ​ക​ണ്ടി​ജ​ന്റ് ​റി​സ്‌​ക് ​ബ​ഫ​റി​ൽ​(​സി.​ആ​ർ.​ബി​)​ ​നി​ന്ന് 1.09​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​കൈ​മാ​റും.​ ​മു​ൻ​വ​ർ​ഷം​ ​സി.​ആ​ർ.​ബി​യി​ൽ​ ​നി​ന്ന് 44,861.70​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ന​ൽ​കി​യ​ത്.​ ​സി.​ആ​ർ.​ബി​ ​നി​ര​ക്ക് ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ബാ​ല​ൻ​സ് ​ഷീ​റ്റി​ന്റെ​ 6.5​ ​ശ​ത​മാ​ന​മാ​യി​ ​നി​ല​നി​റു​ത്തി.

ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​മൊ​ത്തം​ ​വ​രു​മാ​നം​ 26.42​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നു.​ ​ഫ​ണ്ടു​ക​ളി​ലെ​ ​നി​ർ​ബ​ന്ധി​ത​ ​നി​ക്ഷേ​പ​വും​ ​റി​സ്‌​ക് ​പ്രൊ​വി​ഷ​നിം​ഗും​ ​ക​ഴി​ഞ്ഞു​ള്ള​ ​അ​റ്റ​ ​വ​രു​മാ​നം​ 3,95,972.10​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​മു​ൻ​വ​ർ​ഷ​മി​ത് 3,13,455.77​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​മൊ​ത്തം​ ​ചെ​ല​വി​ൽ​ 27.6​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ട്.​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​മൊ​ത്തം​ ​ബി​സി​ന​സ് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 20.61​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 91.97​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, FINANCE, RBI, RESERVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360