
ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ പുതിയ നിറങ്ങൾ
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സ്ലാവിയ മോണ്ടെ കാർലോയ്ക്ക് രണ്ട് പുതിയ നിറങ്ങളായ ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിവ നൽകി ശ്രേണി വിപുലീകരിച്ചു. രണ്ടും വേറിട്ട ഡ്യുവൽ -ടോൺ ഫിനിഷിൽ ലഭിക്കും. ലിമിറ്റഡ് കളർ എഡിഷനുകൾ, സെഡാന്റെ ഡൈനാമിക് ഡിസൈനും മികച്ച ഡ്രൈവിംഗ് അനുഭവവും ബ്രാൻഡിന്റെ റാലി മോണ്ടെ കാർലോ പൈതൃകവുമായി സംയോജിപ്പിച്ചാണ് ഒരുക്കിയത്. പുതിയ നിറങ്ങൾ വാഹനത്തിന് കൂടുതൽ കരുത്തുറ്റ ദൃശ്യഭംഗി നൽകുന്നു. കൂടുതൽ വേറിട്ടതും എക്‌സ്‌ക്ലൂസീവുമായ ഉടമസ്ഥാനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് വാഹനങ്ങൾ ഒരുക്കിയത്. ആകെ 200 യൂണിറ്റുകളാണ് വിപണിയിലെത്തിക്കുന്നത്. 1.0 എടി, 1.5 ഡി.എസ്.ജി വേരിയന്റുകളിൽ ലഭിക്കും.
മോണ്ടെ കാർലോ ശ്രേണിയുടെ തനിമയും ആകർഷണീയതയും കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് പുതിയ നിറങ്ങളെന്ന് കമ്പനി പറയുന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകളും എക്‌സ്‌ക്ലൂസിവിറ്റിയുമാണ് നൽകുന്നത്. ശൈലി, പ്രകടനം, ആധുനികത എന്നിവയുടെ മികച്ച സമന്വയമാണ് സ്ലാവിയ മോണ്ടെ കാർലോ. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾക്കനുസൃതമായി, സെഡാൻ പോർട്ട്ഫോളിയോ കൂടുതൽ ശക്തമാക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
'സ്ലാവിയ മോണ്ടെ കാർലോയുടെ വേറിട്ട ഡിസൈൻ, പ്രീമിയം ആകർഷണം, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, മോട്ടോർസ്‌പോർട്ട് പൈതൃകവുമായുള്ള ശക്തമായ ബന്ധം എന്നിവയിലൂടെ ഉപഭോക്താക്കളിൽ നിന്ന്ള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ആശിഷ് ഗുപ്ത
ബ്രാൻഡ് ഡയറക്ടർ
സ്‌കോഡ ഓട്ടോ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |