
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ പ്ലഗ്ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ എ.എം.ജി. ഇ 53 ഹൈബ്രിഡ് 4 മാറ്റിക് പ്ളസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
മൂന്ന് ലിറ്റർ ഇൻ ലൈൻ സിക്‌സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് മാറ്റിക് പ്‌ളസ് പ്രവർത്തിക്കുന്നത്. 430 കിലോവാട്ട് (585 കുതിരശക്തി) കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കും. റേസ് സ്റ്റാർട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് 450 കിലോവാട്ട് വരെ ഉയരും. 100 കിലോമീറ്റർ വേഗത്തിലെത്താൻ 3.8 സെക്കൻഡ് മതി. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും എ.എം.ജി ഡ്രൈവേഴ്‌സ് പാക്കേജിലൂടെ 280 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാം.
പ്രീമിയം സൗകര്യങ്ങൾ
എ.എം.ജി സ്‌പോർട്‌സ് സീറ്റുകൾ, എം.ബി.യു.എക്‌സ്. ഇൻഫോടെയ്ൻമെന്റ് സംവിധാനം, ബർമെസ്റ്റർ 4 ഡി സറൗണ്ട് സൗണ്ട്, ഡോൾബി അറ്റ്‌മോസ് ഓഡിയോ, പിൻഭാഗത്തെ ഇലക്ട്രിക് സൺബ്ലൈൻഡ് ഉൾപ്പെടെ നിരവധി പ്രീമിയം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വില
എ.എം.ജി.ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പെർഫോമൻസ് എഡിഷൻ(എക്‌സ് ഷോറൂം)
1.45 കോടി രൂപ
റേസിംഗ് എഡിഷൻ
1.48 കോടി രൂപ
സവിശേഷതകൾ
28.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ പൂർണമായും വൈദ്യുതിയിലും സഞ്ചരിക്കാം
ഡബ്ല്യു.എൽ.ടി.പി. മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ വൈദ്യുതി മാത്രം ഉപയോഗിച്ച് സഞ്ചരിക്കും
11 കിലോവാട്ട് എ.സി. ഓൺബോർഡ് ചാർജർ വാഹനത്തിനൊപ്പം ലഭിക്കും
എ.എം.ജി റൈഡ് കൺട്രോൾ സസ്‌പെൻഷൻ
ഓൾവീൽ ഡ്രൈവ് സംവിധാനമായ എ.എം.ജി പെർഫോമൻസ് 4 മാറ്റിക് പ്ളസ്
ആക്ടീവ് റിയർആക്‌സിൽ സ്റ്റിയറിംഗ്
റീജെൻ ബ്രേക്കിംഗും വിവിധ ഡ്രൈവിംഗ് മോഡുകളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |