
കൊച്ചിക്ക് ഇനി ഫാഷൻ രാവ്
കൊച്ചി: നാല് ദിവസം കൊച്ചിക്ക് ആഘോഷമായി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് തുടക്കമായി. പ്രശസ്ത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ ഇന്ത്യ വേൾഡ് 2024 വിജയിയും നടനുമായ ഗോകുൽ ഗണേഷും ചേർന്ന് ഫാഷൻ വീക്ക് ഉദ്ഘാടനം നിർവഹിച്ചു. വിവിധ ബ്രാൻഡുകൾക്കായി സംഘടിപ്പിച്ച ഷോയിൽ ആദ്യദിവസം ഒൻപത് ഷോകൾ അരങ്ങേറി. നടി പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യൻ കദൂര്യ, മിസ് കേരള 2025 അരുണിമ ജയൻ, അക്ഷയ് ബാബുരാജ്, സിനിമ നൃത്ത സംവിധായകൻ ജിബിൻ ജോർജ് എന്നിവർ ചുവടുവച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾ അണി നിരക്കുന്ന ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത് ബ്ലാക്ക് ബെറീസാണ്. ഷോ ഡയറക്ടർ ഫഹീം രാജയാണ്.
ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിലെ പ്രമുഖർ പങ്കാളിയാകും. പുരസ്കാര ദാനത്തോടെ നാളെ ഫാഷൻ വീക്ക് സമാപിക്കും.കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ബയിംഗ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |