SignIn
Kerala Kaumudi Online
Thursday, 04 June 2026 4.26 AM IST

ഇന്ധന വിപണനത്തിൽ വളർച്ച രേഖപ്പെടുത്തി എച്ച്.പി.സി.എൽ

hpcl

മുംബയ്: പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു. മേയ് മാസത്തിലെ ആകെ റീട്ടെയ്ൽ ഇന്ധന വില്പന മുൻവർഷത്തെ 2,661 ടി.എം.ടിയിൽ നിന്ന് 6.4% വളർച്ചയോടെ 2,832 ടി.എം.ടി ആയി ഉയർന്നു. പെട്രോൾ വില്പനയിൽ 3.4 ശതമാനവും ഡീസൽ വില്പനയിൽ 8 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കാർഷിക ആവശ്യങ്ങൾ വർദ്ധിച്ചതാണ് ഡീസൽ വില്പനയിലെ ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണം. മേയിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360