
ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ 'പി.എൻ.ബി ഹരിത് നിവാസ്' ഗ്രീൻ ഹോം ലോൺ പദ്ധതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. സാധാരണ ഭവന വായ്പകളേക്കാൾ പലിശ നിരക്കിൽ 0.10ശതമാനം ഇളവ് ഇതിലൂടെ ലഭിക്കും. പ്രോസസിംഗ് ഫീസും ഡോക്യുമെന്റേഷൻ ചാർജുകളും ഒഴിവാക്കിയിട്ടുണ്ട്. ഹരിത ഭവനങ്ങൾ വഴിയുള്ള ഊർജ്ജ സാമ്പത്തിക ലാഭം കണക്കിലെടുത്ത് വായ്പ തിരിച്ചടവ് ശേഷിയിൽ 5% വരെ അധിക ഇളവും ബാങ്ക് നൽകുന്നുണ്ട്. മറ്റ് ബാങ്കുകളിൽ നിന്നുള്ള ഗ്രീൻ ഹോം ലോണുകൾ ഏറ്റെടുക്കുന്നതിനും ഈ പദ്ധതി പ്രകാരം സാദ്ധ്യമാണ്. സുസ്ഥിര ധനകാര്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ജീവിതരീതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ബാങ്ക് ഈ പദ്ധതി ശക്തിപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും പഞ്ചാബ് നാഷണൽ ബാങ്കിന്റെ വളർച്ചാ തന്ത്രത്തിന്റെ പ്രധാന ഭാഗമാണെന്ന് പി.എൻ.ബി റീട്ടെയിൽ അസറ്റ് ബിസിനസ് ഡിവിഷൻ ജനറൽ മാനേജർ സുബോധ് കുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |