SignIn
Kerala Kaumudi Online
Thursday, 04 June 2026 4.07 AM IST

എയർ ബി.എൻ.ബി റിപ്പോർട്ട് ജെൻ സിക്ക് ഇഷ്ടം ചെറു യാത്രകൾ

genz

കൊച്ചി: നീണ്ട വാർഷിക അവധിക്കാലത്തിന് പകരം ചെറിയ യാത്രകളോട് കൂട്ടുകൂടി ജെൻ സി. എയർ ബി.എൻ.ബിയുടെ 'നെവർ ദി സെയിം: ദി ന്യൂ റൂൾസ് ഒഫ് ജെൻ സി ട്രാവൽ ഇൻ ഇന്ത്യ' റിപ്പോർട്ടിലാണ് പുതുതലമുറയുടെ യാത്രാതാത്പര്യത്തിലെ മാറ്റത്തെക്കുറിച്ചുള്ള വിവരമുള്ളത്. യാത്രകൾ വ്യക്തിപരവും സവിശേഷവുമാകണമെന്ന് ആഗ്രഹിക്കുന്ന ഇവർ, ലക്ഷ്യസ്ഥാനത്തേക്കാൾ കൂടെയുള്ളവർക്കും താമസിക്കുന്ന വീട് പങ്കിടുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്നു. ആസൂത്രണം യാത്രകളേക്കാൾ അനുഭവങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഭൂരിഭാഗം പേരും. റിപ്പോർട്ട് പ്രകാരം, പത്തിൽ ഏഴ് പേരും ഇഷ്ടപ്പെടുന്നത് ഹ്രസ്വയാത്രകളാണ്. യാത്ര കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത യാത്ര ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗവും.

കാഴ്ചകളേക്കാൾ വലുത് 'താമസസ്ഥലം'

യാത്രയുടെ പകുതി സമയവും ചെലവഴിക്കാൻ ഇവർ ആഗ്രഹിക്കുന്നത് താമസിക്കുന്ന വീട്ടിലാണ്. 63 ശതമാനം പേരും ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് തന്നെ അവിടെയുള്ള മികച്ച താമസസൗകര്യം നോക്കിയാണ്. ഹോട്ടൽ മുറികളേക്കാൾ, എല്ലാവർക്കും ഒന്നിച്ച് കൂടിയിരിക്കാൻ കഴിയുന്ന സ്വീകരണമുറിയും, പാചകം ചെയ്യാനുള്ള സൗകര്യവും, ഇരിക്കാൻ ടെറസ്സും ഉള്ള വീടുകളാണ് കൂടുതൽ ഇഷ്ടം.

എവിടെ പോകുന്നു എന്നതിനേക്കാൾ പ്രധാനം ആരോടൊപ്പം പോകുന്നു എന്നത്

യാത്ര ആസൂത്രണം ചെയ്യുമ്പോൾ ആദ്യം സുഹൃത്തുക്കൾ, പിന്നെ ലക്ഷ്യസ്ഥാനം, ഒടുവിൽ മാത്രം യാത്ര

ഗ്രൂപ്പായി ഒന്നിച്ച് താമസിക്കാവുന്ന വീടുകൾ പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360