SignIn
Kerala Kaumudi Online
Thursday, 04 June 2026 5.30 AM IST

13,000 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ

joy

കൊച്ചി: പുതിയ അദ്ധ്യയന വർഷത്തിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 13,000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അറിയിച്ചു. സ്കൂൾ ബാഗിനൊപ്പം നോട്ട്ബുക്കുകൾ, പെൻസിൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുട എന്നിവയടങ്ങുന്ന കിറ്റാണ് എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നൽകുക. സാധാരണക്കാർക്കും മക്കളെ സ്കൂളിൽ വിടാൻ സാഹചര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം. ജോയ് ആലുക്കാസ് ഷോറൂമുകളിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, JOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360