SignIn
Kerala Kaumudi Online
Saturday, 06 June 2026 2.06 AM IST

എസ്.ബി.ഐയിൽ പരിസ്ഥിതി ദിനാഘോഷം.

sbi

കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ) കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിവിധ വിദ്യാലയങ്ങളിലായി ആകെ 1,50,000 പച്ചക്കറി വിത്ത് പാക്കറ്റുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്. വഴുതന, ചീര, തക്കാളി, വെള്ളരി തുടങ്ങിയ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ എസ്‌.ബി.ഐ ഉദ്യോഗസ്ഥർ സ്കൂൾ അധികൃതർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും കൈമാറി. വിത്തുകൾ നട്ടുപിടിപ്പിച്ചു പരിപാലിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകാനും ചടങ്ങുകളിൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. യുവതലമുറയിൽ പരിസ്ഥിതിബോധവും സുസ്ഥിര ജീവിതശൈലിയും വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360