
വാഷിംഗ്ടൺ: ആർട്ടിമിസ് - 3 ദൗത്യത്തിന്റെ വിക്ഷേപണം 2027 പകുതിയോടെയെന്ന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. 14 ദിവസമാണ് ദൗത്യം. ദൗത്യത്തിലെ നാല് യാത്രികരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആർട്ടിമിസ് - 3 ചന്ദ്രനിൽ ഇറങ്ങില്ല. ദൗത്യത്തിലെ ഒറിയോൺ പേടകത്തെ എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് ഭൂമിയിൽ നിന്ന് 280 മൈൽ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഇവിടെ വച്ച് ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ മാർക്ക് 2, സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്.എൽ.എസ് ലാൻഡറുകളുടെ ഒറിയോണുമായി ബന്ധിപ്പിക്കുന്ന പ്രക്രിയകൾ പരീക്ഷിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടിമിസ് 4 ന് മുന്നോടിയാണിത്. ബ്ലൂ മൂണും സ്റ്റാർഷിപ്പും വെവ്വേറെ റോക്കറ്റുകളിലാണെത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |