
ചെന്നൈ: മൗറീഷ്യസിലെ വലിയ കമ്പനികളിൽ ശമ്പളത്തോടെ മികച്ച ഇന്റേൺഷിപ്പ് സ്വന്തമാക്കി വി.ഐ.ടി മൗറീഷ്യസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ. സ്വാൻ മൗറീഷ്യസ്, എസ്.ബി.ഐ മൗറീഷ്യസ് തുടങ്ങിയ വിവിധ കമ്പനികളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ലഭിച്ചു. വി.ഐ.ടിക്ക് മൗറീഷ്യസിലെ വ്യവസായ ലോകവുമായി മികച്ച ബന്ധം രൂപീകരിക്കാനായതും കരിയർ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളുമാണ് നേട്ടമായത്.
36 മണിക്കൂർ നീണ്ടുനിന്ന സെൻസ് ഹാക്ക് നാഷണൽ ഹാക്കത്തോണിൽ വി.ഐ.ടി വിദ്യാർത്ഥികൾ അവതരിപ്പിച്ച ടെക്നോളജി ഇന്നവേഷൻ പ്രോഗ്രാമായ വെരിഫ്രീയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് രംഗത്തെ മൂന്ന് വിദ്യാർത്ഥികൾ ശ്രദ്ധ പിടിച്ചുപറ്റി. ബൗദ്ധിക നിലവാരത്തിൽ ഏറെ മുന്നിലായ എ.ഐ എനേബ്ൾഡ് സ്‌മാർട്ട് സ്‌റ്റോറേജ് മാനേജ്‌മെന്റ് സിസ്‌റ്റം അവതരിപ്പിച്ച് വിദ്യാർത്ഥികളുടെ അഞ്ചംഗ ടീം വി.ഐ.ടി ആൻഡ് സാൻഡിസ്‌ക് ഹാക്കത്തലോണിൽ കൈയടി നേടി.
വി.ഐ.ടി മൗറീഷ്യസിലെ നാല് വർഷത്തെ ബി ടെക്ക് പ്രോഗ്രാമുകളിൽ കംപ്യൂട്ടർ സയർൻസ് എൻജിനിയറിംഗിൽ മികച്ച സ്കോളർഷിപ്പ് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |