
കൊച്ചി: മുൻനിര ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.എം.എസ്.ഐ) മേയിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു. 5.18 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.
2025 മേയിലെ 4.65 ലക്ഷം യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ വർഷാടിസ്ഥാനത്തിൽ 12 ശതമാനം വളർച്ചയുണ്ട്. കഴിഞ്ഞ മേയിൽ ആഭ്യന്തര വിൽപ്പന 4.59 ലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 4.17 ലക്ഷം യൂണിറ്റിനേക്കാൾ 10 ശതമാനം വളർച്ച രേഖപ്പെടുത്തി.
ആഭ്യന്തര വിപണിയിൽ 4.59 ലക്ഷം യൂണിറ്റാണ് വിൽപ്പന. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4.17 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവാണ് നേടിയത്. വിദേശ കയറ്റുമതിയിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. 2025 മേയിൽ 0.47 ലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചത് 0.59 ലക്ഷം യൂണിറ്റുകളായി വർദ്ധിച്ചു.
കഴിഞ്ഞ മാസത്തിൽ ഇരുചക്രവാഹന വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് സ്ഥിരതയാർന്ന ആവശ്യകതയാണ് അനുഭവപ്പെട്ടതെന്ന് കമ്പനി അറിയിച്ചു. ഹോണ്ടയുടെ വൈവിദ്ധ്യമാർന്ന ഉൽപ്പന്ന നിരയും, 7,000ത്തിലധികം കസ്റ്റമർ ടച്ച്‌പോയിന്റുകളുടെ ശൃംഖലയും നേട്ടത്തിന് അടിത്തറയേകിയെന്ന് കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |