SignIn
Kerala Kaumudi Online
Saturday, 13 June 2026 2.17 AM IST

വിലക്കയറ്റത്തോത് വീണ്ടും ഉയരങ്ങളിലേക്ക്

veg

ഇന്ധന പ്രതിസന്ധി തിരിച്ചടി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി ശക്തമാക്കിയതോടെ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം മേയിൽ 3.93 ശതമാനമായി ഉയർന്നു. ഏപ്രിലിൽ വിലക്കയറ്റത്തോത് 3.48 ശതമാനമായിരുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് വില സൂചിക മുകളിലേക്ക് നീങ്ങുന്നത്. ജനുവരിയിൽ നാണയപ്പെരുപ്പ നിരക്ക് 2.74 ശതമാനം വരെ താഴ്‌ന്നിരുന്നു.

കഴിഞ്ഞ മാസം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലാണ് ഏറ്റവുമധികം വർദ്ധനയുണ്ടായത്. ഭക്ഷ്യ വില സൂചിക മേയിൽ 4.78 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വില മുകളിലേക്ക് നീങ്ങി. ഗ്രാമങ്ങളിൽ ഭക്ഷ്യ വില 4.85 ശതമാനവും നഗരങ്ങളിൽ 4.66 ശതമാനവും ഉയർന്നു.

തെലങ്കാന ഒന്നാമത്

വിലക്കയറ്റത്തോതിൽ 6.15 ശതമാനം വളർച്ച നേടിയ തെലങ്കാനയാണ് വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത്. തമിഴ്‌നാട്(5.11 ശതമാനം), പുതുച്ചേരി(5 ശതമാനം), ആന്ധ്രപ്രദേശ്(4.9 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഡെൽഹി(2.5 ശതമാനം), ത്രിപുര(2.02ശതമാനം) എന്നിവിടങ്ങളിലാണ് നാണയപ്പെരുപ്പം ഏറ്റവും കുറവ്. കേരളത്തിൽ നാണയപ്പെരുപ്പത്തോത് 4.3 ശതമാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360