SignIn
Kerala Kaumudi Online
Monday, 27 July 2026 8.53 PM IST

4200 കോടി രൂപ ചെലവിൽ നിർമ്മാണം,​ ഉദ്ഘാടനം വൻ ആഘോഷത്തോടെ; രണ്ടാഴ്ച തികയും മുൻപ് എക്‌സ്പ്രസ് വേയിൽ വിള്ളൽ

READ ENGLISH VERSION
cracks-
ലക്‌നൗ- കാൺപൂർ എക്‌സ്‌പ്രസ് ഹൈവേയിലെ വിള്ളലുകൾ

ലക്‌നൗ: 4,200 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കി വൻ ആഘോഷങ്ങളോടെ നാടിന് സമർപ്പിച്ച ലക്‌നൗ- കാൺപൂർ എക്‌സ്‌പ്രസ് ഹൈവേയിൽ വിള്ളലുകൾ. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പോലും തികയുന്നതിന് മുൻപാണ് വിള്ളൽ വീണിരിക്കുന്നത്. മഴയെത്തുടർന്ന് റോഡിന്റെ ഒരു ഭാഗം താഴ്ന്നുപോയതും ചർച്ചകൾക്ക് വഴിവച്ചു. നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയാണ് ഇതിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി എന്നിവർ ചേർന്ന് ജൂലായ് 13നാണ് എക്‌സ്‌പ്രസ് ഹൈവേയുടെ ഉദ്ഘാട നം നിർവഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസം പിന്നി ട്ടപ്പോഴേക്കും (ജൂലായ് 25ഓടെ) റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഉന്നാവോയിലെ കൊറാരി ഗ്രാമത്തിന് സമീപം അഞ്ചു മുതൽ ഏഴു മീറ്റർ വരെ നീളത്തിലുള്ള റോഡാണ് ഇടിഞ്ഞത്.

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് സർക്കാരിനെതിരെ രംഗത്തുവന്നു. മഴയെ തുടർന്ന് റോഡ് തകർന്നത് താൻ നേരിട്ട് കണ്ടതായി അദ്ദേഹം വ്യക്തമാക്കി . വൻതോതിലുള്ള അഴിമതിയാണ് ഇതിന് പിന്നിലെന്നും വലിയ അപകടങ്ങൾക്ക് ഇത് കാരണമാകാ മെന്നും അദ്ദേഹം ആരോപിച്ചു. വീഡയോ പുറത്തുവന്ന് വിവാദമായതോടെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തരമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. സംഭവത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

English Summary

The ₹4,200 crore Lucknow-Kanpur Expressway developed significant cracks and a sunken section less than two weeks after its inauguration on July 13. Near Unnao's Korari village, a 5-7 meter stretch of road collapsed, leading to strong allegations of poor construction quality. National Highway Authority officials have initiated emergency repairs, but no official explanation has been provided yet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, CRACK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360