
ലോകത്തിന് ആദ്യ ട്രില്യയണർ
ന്യൂയോർക്ക്: ലോക ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കോടി ഡോളർ ആസ്തി(ട്രില്യയണർ) കൈവരിച്ച് അമേരിക്കൻ വ്യവസായി ഇലോൺ മസ്ക് പുതിയ വിസ്‌മയം സൃഷ്‌ടിച്ചു. ഇന്നലെ ആരംഭിച്ച ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ സ്ഥാപനമായ സ്‌പേസ്എക്സിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക്(ഐ.പി.ഒ) ലഭിച്ച അസാധാരണമായ നിക്ഷേപ പിന്തുണയാണ് റെക്കാഡ് നേട്ടത്തിന് സഹായിച്ചത്. ഓഹരി ഒന്നിന് 135 ഡോളർ വില നിശ്ചയിച്ചാണ് സ്‌പേസ്‌എക്സ് ഐ.പി.ഒ നടന്നത്. നാസ്‌ദാക്കിൽ ലിസ്‌റ്റ് ചെയ്ത ഓഹരിയുടെ വില 175 ഡോളർ വരെ വില ആദ്യ ദിനത്തിൽ ഉയരുമെന്നാണ് പ്രവചനം. ഓഹരി വിൽപ്പനയിലൂടെ 7,500 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഈ വിലയിൽ മാത്രം സ്‌പേസ്എക്‌സിന്റെ മൊത്തം മൂല്യം 1.77 ലക്ഷം കോടി ഡോളറായി ഉയരും. കഴിഞ്ഞ വർഷം 500 കോടി ഡോളറിന്റെ നഷ്‌ടമുണ്ടായെങ്കിലും കമ്പനിയുടെ ഓഹരികൾ നിക്ഷേപകർ ആവേശത്തോടെ വാങ്ങികൂട്ടി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളിലൊന്നായി സ്‌പേസ്‌എക്സ് മാറി.
സ്‌പേസ്എക്സ്
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്‌പേസ്‌എക്‌സ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിലും സജീവമായ സ്‌പേസ്എക്‌സിന്റെ സ്ഥാപകൻ ടെസ്‌ലയുടെ ഉടമ ഇലോൺ മസ്‌കാണ്. 2002ൽ മസ്‌ക് ആരംഭിച്ച സ്‌പേസ്എക്‌സിന്റെ 55.6 കോടി ഓഹരികൾ ഒരെണ്ണത്തിന് 135 ഡോളർ വില നിശ്ചയിച്ചാണ് വിൽപ്പന നടത്തുന്നത്. ഈ വിലയിൽ കമ്പനിയുടെ വിപണി മൂല്യം രണ്ട് ലക്ഷം കോടി ഡോളർ കവിയും.
ആദ്യ വിൽപ്പനയ്ക്ക് മസ്‌ക് എത്തിയില്ല
സ്‌പേസ്എക്‌സ് ഓഹരി വ്യാപാരത്തിന് തുടക്കമിടുന്ന ചടങ്ങിൽ മണി മുഴക്കാൻ ഇലോൺ മസ്‌ക് എത്തിയില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകരാണ് ഇന്നലെ വിപണി പ്രവേശം ഉത്സവമാക്കിയത്.
മസ്‌കിന്റെ ആസ്തി
സ്‌പേസ്എക്‌സ് : 58,000 കോടി ഡോളർ
ടെസ്‌ല : 16,700 കോടി ഡോളർ
സ്‌റ്റോക്ക് ഓപ്ഷൻ: 15,000 കോടി ഡോളർ
എക്‌സ്എ.ഐ: 6,000 കോടി ഡോളർ
മറ്റ് സംരംഭങ്ങൾ: 5,000 കോടി ഡോളർ
ദൗത്യം
ചന്ദ്രൻ മുതൽ ചൊവ്വ വരെ മനുഷ്യരെ എത്തിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |