SignIn
Kerala Kaumudi Online
Monday, 15 June 2026 3.17 AM IST

വൈദ്യുത വാഹന വിൽപ്പന പൊടിപൊടിക്കുന്നു

ev

കൊച്ചി: വൈദ്യുതവാഹന വിൽപ്പനയിൽ രാജ്യം മേയ് മാസത്തിൽ റെക്കാഡ് വളർച്ച. മൊത്തം വാഹന വിൽപ്പനയുടെ 11 ശതമാനം ഇ. വി കൈവരിച്ചു. മേയിൽ 2,71,682 വൈദ്യുത വാഹനങ്ങളാണ് വിറ്റത്. മുൻ വർഷം മേയ് മാസത്തേക്കാൾ 45 ശതമാനം വർദ്ധനയുണ്ടായി.

പെട്രോൾ, ഡീസൽ വിലയിലെ വൻവർദ്ധന, പശ്ചിമേഷ്യൻ യുദ്ധം സൃഷ്‌ടിച്ച പ്രതിസന്ധി എന്നിവ ചെലവ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുത വാഹനങ്ങളിലേക്ക് ഉപഭോക്താക്കൾ മാറിയത്. ഏറ്റവും ചെലവ് കുറഞ്ഞ വാഹനങ്ങൾ ഉപയോഗിച്ച് ദൈനംദിന ചെലവുകൾ കുറയ്‌ക്കാനുള്ള വർദ്ധിക്കുന്ന പ്രവണതയുടെ തെളിവാണിതെന്ന്

ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വിലയിരുത്തുന്നു.

വിൽപ്പനക്കുതിപ്പിൽ ഇരുചക്ര വാഹനങ്ങളാണ് മുന്നിൽ. 1,70,733 വാഹനങ്ങൾ മേയിൽ വിൽപ്പന നടത്തി. 63 ശതമാനം വളർച്ചയാണിത്. മൊത്തം ഇരുചക്രങ്ങളിൽ 6.1 ശതമാനത്തിൽ നിന്ന് 9.3ശതമാനത്തിലേക്ക് ഉയർന്നു. ത്രിചക്രവാഹനങ്ങളിൽ 64.4 ശതമാനമാണ് വളർച്ച. യാത്രാവാഹനങ്ങളിൽ 81 ശതമാനമാണ് വർദ്ധന. ഇക്കാലയളവിൽ 26,682 യാത്രാവാഹനങ്ങൾ വിൽപ്പന നടത്തി. മൊത്തം യാത്രാവാഹനങ്ങളുടെ വിൽപ്പന വളർച്ച 4.5ൽ നിന്ന് 6.6 ശതമാനമായി ഉയർന്നു. വൈദ്യുത ചരക്ക് വാഹനങ്ങളിൽ ഇരട്ടി വളർച്ചയാണ് നേടിയത്.

1. മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉത്പാദന വളർച്ച

2. കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്

3. ഉദാരമായ വായ്‌പാസൗകര്യവും ആനുകൂല്യങ്ങളും

4. അതിവേഗം വളരുന്ന ദേശീയ ചാർജിംഗ് ശൃംഖല

ഗ്രാമങ്ങളിലും പ്രിയമേറുന്നു

നഗരമേഖലകളാണ് വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിൽ മുമ്പിലെങ്കിലും ചെറുകിട പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും ആവശ്യക്കാർ വർദ്ധിക്കുന്നുണ്ട്. വൈദ്യുത ട്രാക്‌ടറുകളുടെ വിൽപ്പനയിൽ 17.15 ശതമാനം വർദ്ധനവുണ്ടായത് ഗ്രാമീണമേഖലയിലെ മാറ്റത്തിന്റെ സൂചനയാണ്.

അടുത്ത മാസം ഗംഭീരമാകും

ആഗസ്റ്റ് മാസത്തിൽ മികച്ച വളർച്ചയാണ് ഡീലർമാർ പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിലാണ് കുതിപ്പ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹന വിപണിയിൽ സാരമായ പങ്ക് വഹിക്കുന്ന കേരളത്തിൽ മഴക്കാലം തുടങ്ങിയത് വിൽപ്പയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഡീലർമാർ പറയുന്നു.

2026 മേയ്, 2026 മേയ്, വാർഷിക വളർച്ച %

വാണിജ്യ വാഹനങ്ങൾ

2,400, 10,94, 119.4

യാത്രാ വാഹനങ്ങൾ

26,682, 14,725, 81.20

ഇരുചക്ര വാഹനങ്ങൾ

1,70,733, 1,04,986, 62.76

ത്രിചക്ര വാഹനങ്ങൾ

71,867, 66,185, 8.59

ഗതാഗത പരിവർത്തനത്തിലെ നാഴികക്കല്ലാണിത്. വൈദ്യുത വാഹനങ്ങളെ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് ലഭിച്ച ഗുണപരമായ ചുവടുവയ്‌പ്പാണിത്.

സി.എസ് വിഗ്‌നേശ്വർ

പ്രസിഡന്റ്

ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, EV SALE HIGH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360