SignIn
Kerala Kaumudi Online
Monday, 15 June 2026 1.07 PM IST

ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വർണവിലയിൽ വർദ്ധനവ്, നിരക്ക് അറിയാം

READ ENGLISH VERSION
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. പവന് 1800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഒരു ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയായി. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും പിന്നാലെ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തുകയായിരുന്നു.

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതോടെ സ്വർണ വിലയിൽ വൻകുതിപ്പുണ്ടാകുമെന്നാണ് ആഗോള ഏജൻസികളുടെ പ്രവചനം. ഇറാനുമായി അമേരിക്ക സമാധാന കരാർ ഒപ്പിടുന്നതും ഹോർമുസ് ഇടനാഴി പൂർണമായി തുറക്കുന്നതും ഇതിലൂടെ ക്രൂഡോയിൽ വില കുറയുന്നതുമാണ് സ്വർണത്തിന് നേട്ടമാകുന്നത്. നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതോടെ അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ തുടങ്ങും. യുദ്ധകാലത്ത് ആഗോള നിക്ഷേപകർ സുരക്ഷിത മേഖലയായ ഡോളർ, യുഎസ് ബോണ്ടുകൾ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360