SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.11 AM IST

ലോകകപ്പ് വേദികളിൽ മലയാളിയുടെ വിമാന സർവീസ്

shoby

കൊച്ചി: ഫുട്‌ബാൾ ലോകകപ്പ് വേദികളായ യു.എസിലേയും കാനഡയിലേയും മെക്‌സിക്കോയിലേയും പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ചാർട്ടർ വിമാന സർവീസുമായി മലയാളിയുടെ കമ്പനി. കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി. പോൾ തുടക്കമിട്ട ഹാലോ എയർവേയ്സാണ് സേവനമെത്തിക്കുന്നത്.യൂറോപ്പ്, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയിൽ ആദ്യമായാണ് സേവനമെന്ന് ന്യൂയോർക്കിൽ നിന്ന് ഷോബി ടി. പോൾ അറിയിച്ചു. ലോകകപ്പ് സർവീസിനായി നാല് വിമാനങ്ങളാണ് യു.എസിലും കാനഡയിലും ഉപയോഗിക്കുന്നത്. ഏഴ്, എട്ട്, 13 സീറ്റുകളുള്ള വിമാനങ്ങളാണിവ.

യു.എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സേവനമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന മന്ത്രിമാർ, വ്യവസായപ്രമുഖർ തുടങ്ങിയവർക്കായി ബെംഗളൂരു, ഡൽഹി, മുംബയ് എന്നിവ കേന്ദ്രീകരിച്ച് ഇന്ത്യയിലും ചാർട്ടേർഡ് ഫ്ളൈറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360