
കൊച്ചി: കൊച്ചി ഇന്റർനാഷണൽ കണ്ടയ്‌നർ ടെർമിനൽ ഇന്ത്യ(വല്ലാർപാടം കണ്ടെയ്‌നർ ഡി.പി വേൾഡ് ടെർമിനൽ)കഴിഞ്ഞ മാസം റെക്കാഡ് ചരക്ക് നീക്കം രേഖപ്പെടുത്തി. ഇക്കാലയളവിൽ 77,637 ട്വന്റി ഫൂട്ട് ഇക്യുവലന്റ് യൂണിറ്റുകളുടെ ചരക്കുകളാണ് കൈകാര്യം ചെയ്തത്. രാജ്യത്തെ ചരക്കുഗതാഗത രംഗത്തെ ഡി.പി വേൾഡ് കൊച്ചിയുടെ മികച്ച പ്രകടനമാണിത്. ഭൗമരാഷ്ട്രീയ വെല്ലുവിളികളിലും ടെർമിനലിലെ മൊത്തം ചരക്ക് അളവ് കൈമാറ്റത്തിൽ നാല് ശതമാനം വർദ്ധനയുണ്ട്.
മെയ് മാസത്തിൽ 28,000 ടി.ഇ.യു എന്ന റെക്കാഡ് ട്രാൻഷിപ്പ്മെന്റും, 77,637 ടി.ഇ.യു റെക്കാഡ് പ്രതിമാസ ചരക്ക് കൈകാര്യം ചെയ്യലും ടെർമിനൽ സ്വന്തമാക്കി. ടീമിന്റെ സമർപ്പണബോധത്തിന്റെയും ഉപഭോക്താക്കൾക്ക് ഡി.പി വേൾഡ് കൊച്ചിയിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് പോർട്സ് ആൻഡ് ടെർമിനൽസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ദിപിൻ കയ്യാത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |