SignIn
Kerala Kaumudi Online
Friday, 26 June 2026 1.16 AM IST

പി.എൻ.ബി സാഗിൾ പരിസ്ഥിതി ക്രെഡിറ്റ് കാർഡുകൾ

pnb-zaggle

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കും(പി.എൻ.ബി) സാഗിൾ പ്രീപെയ്‌ഡ്‌ ഓഷ്യൻ സെർവീസസ് ലിമിറ്റഡും ചേർന്ന് ജൈവ വിഘടന ശേഷിയുള്ള ‘പി.എൻ.ബി-സാഗിൾ കോ-ബ്രാൻഡഡ് ട്വിൻ ക്രെഡിറ്റ് കാർഡുകൾ’ പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണവും ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും ഒരുമിപ്പിക്കുന്ന കാർഡുകൾ യാത്ര, വിനോദം, ആരോഗ്യസംരക്ഷണം, ഷോപ്പിംഗ് തുടങ്ങി വിവിധ മേഖലകളിൽ ആകർഷക ആനുകൂല്യങ്ങൾ നൽകും. റെയിൽവേ, വിമാനത്താവള ലോഞ്ച് പ്രവേശനം, ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ, ഫിറ്റ്നസ് അംഗത്വം, ഷോപ്പിംഗ് വൗച്ചറുകൾ, ആഭരണ പർച്ചേസുകൾക്ക് 1.5% ഇളവ് എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് കാർഡിനൊപ്പം ലഭിക്കുക. രാജ്യത്തുടനീളം ലഭ്യമാകുന്ന ഈ കാർഡുകൾ സാഗിളിന്റെ സാഗ്.മണി ആപ്പ് വഴി അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360