SignIn
Kerala Kaumudi Online
Friday, 26 June 2026 1.15 AM IST

മണപ്പുറം വി.പി.എൻ ഐ.ബി.ഇ അവാർഡ്‌

mana

കൊച്ചി: ബിസിനസ്, സാങ്കേതികവിദ്യ, റീട്ടെയിൽ, ഇന്നവേഷൻ, സിനിമ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികൾക്കുള്ള 'മണപ്പുറം വി.പി.എൻ ഐ.ബി.ഇ അവാർഡ്‌സ് 2026' കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നു. മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ സംഘടിപ്പിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാർ, പെഗാസസ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആഗോള സാങ്കേതികവിദ്യ രംഗത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നെസ്റ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജഹാംഗീറിനാണ് 'ഗ്ലോബൽ ടെക്‌നോളജി ലീഡർഷിപ്പ് അവാർഡ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ന്യൂ ഇനിഷ്യേറ്റീവ്‌സ് പ്രസിഡന്റ് സാജൻ ഡേവിഡ് അവാർഡ് ഏറ്റുവാങ്ങി. റീട്ടെയിൽ രംഗത്തെ തനതായ നേതൃപാടവത്തിന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപു നന്തിലത്തിന് റീട്ടെയിൽ ഇൻഡസ്ട്രി ഐക്കൺ അവാർഡും ബിസിനസ് വളർച്ചയിലും നവീകരണത്തിലും കൈവരിച്ച മികച്ച നേട്ടങ്ങൾ മുൻനിർത്തി സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടിവ് ചെയർമാൻ ഡോ. വിജു ജേക്കബിന് ഗ്ലോബൽ ബിസിനസ് എക്‌സലൻസ് ആൻഡ് ഇന്നവേഷൻ അവാർഡും സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360