SignIn
Kerala Kaumudi Online
Friday, 26 June 2026 1.15 AM IST

ഒ.എൻ.ഡി.സി.ആഗോള അവസരങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

kunjalikutty

തിരുവനന്തപുരം:ഓൺലൈൻ വ്യാപാരത്തിന് സഹായിക്കുന്ന ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) നടപ്പാക്കുന്നതിലൂടെ ആഗോള വിപണിയിലേക്ക് വഴി തുറക്കാനും സംസ്ഥാനത്തെ സംരംഭകർക്ക് കൂടുതൽ ലാഭമുണ്ടാക്കാനും അവസരമുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംരംഭകർക്കായി വ്യവസായ വകുപ്പ് നടത്തിയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒ.എൻ.ഡി.സി.നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ റീട്ടെയിൽ, ടൂറിസം, ഗതാഗത മേഖലകളിൽ വൻമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സെപ്തംബറിൽ കോഴിക്കോട്ട് നടത്തുന്ന യുവസംരംഭക കോൺക്ളേവിന്റെ ലോഗോയും വ്യവസായ മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനായി.

വ്യവസായ വകുപ്പ് ഡയറക്ടർ അരുൺ.കെ.വിജയൻ സ്വാഗതം പറഞ്ഞു.ശിൽപശാലയ്ക്ക് ഒ.എൻ.ഡി.സി പ്രോഗ്രാം മാനേജർ തമന്ന ശർമ്മ,വൈസ് പ്രസിഡന്റ് പ്രവീൺ ചൗധരി,കാർത്തിക് പ്രഭു,ശ്രീനിവാസ് ബണ്ഡാരി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360