
വിദേശ നാണയ ശേഖരം ഉയരുന്നു
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചതിനെ പിന്നാലെ റിസർവ് ബാങ്ക് വൻതോതിൽ സ്വർണം വാങ്ങിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ കൂടി. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 411 കോടി ഡോളർ ഉയർന്ന് 10,793 കോടി ഡോളറിലെത്തി. ജൂൺ 19ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 96.3 കോടി ഡോളർ ഉയർന്ന് 67,258.7 കോടി ഡോളറിലെത്തി. മുൻവാരം ശേഖരം 998.5 കോടി ഡോളർ കുറഞ്ഞ് 67,162.5 കോടി ഡോളറായിരുന്നു. യെന്നും യൂറോയും ഫ്രാങ്കും അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം അവലോകന കാലയളവിൽ 307.2 കോടി ഡോളർ കുറഞ്ഞ് 54,121.7 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |