
സീനിയർ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ കെ. വി. ബംഗാർ രാജു , ചീഫ് ജനറൽ മാനേജർ സുശീൽ കുമാർ, ജനറൽ മാനേജർ ടി. വിജയലക്ഷ്മി എന്നിവർ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ച് കേരളത്തിന്റെ വികസനത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകി, കേരളത്തിലെ സാമ്പത്തിക സാഹചര്യങ്ങളും പുതിയ അവസരങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ വളർച്ചയും വികസനവും വേഗത്തിലാക്കുന്നതിനായി സർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വികസനത്തിൽ പങ്കാളിയായി എസ്.ബി,ഐ എല്ലാക്കാലവും ഒപ്പമുണ്ടാകുമെന്ന് കെ. വി. ബംഗാർ രാജു ഉറപ്പുനൽകി. എല്ലാ സംരംഭങ്ങൾക്കും ബാങ്കിന്റെ പൂർണ പിന്തുണയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |