SignIn
Kerala Kaumudi Online
Saturday, 27 June 2026 1.34 AM IST

ഹാരിസൺസ് മലയാളത്തിന് ആഗോള അംഗീകാരം

hml

കൊച്ചി: ആഗോള സ്ഥാപനമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് തയ്യാറാക്കിയ തൊഴിലിടത്തിലെ മികച്ച അന്തരീക്ഷം ഒരുക്കുന്ന ഇന്ത്യൻ കമ്പനികളുടെ 2026ലെ പട്ടികയിൽ ഹാരിസൺസ് മലയാളം 21ാം സ്ഥാനം കൈവരിച്ചു, ആർ.പി.ജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസൺസ് മലയാളം ഇന്ത്യയിലെ മികച്ച തൊഴിൽസ്ഥാപനങ്ങളുടെ ടോപ്പ്-25 പട്ടികയിൽ തുടർച്ചയായി ഇടം നേടുന്ന കേരളത്തിലെ ഏക സ്ഥാപനമാണ്. 2014 മുതൽ ഈ സർവേയിൽ പങ്കെടുക്കുന്ന കമ്പനി സ്ഥിരതയാർന്ന പ്രകടനത്തോടെ മുൻനിരയിലാണ്. ജീവനക്കാരുടെ വിലയിരുത്തലുകളും ജോലി സ്ഥലത്തെ സ്വതന്ത്ര പഠനങ്ങളും അടിസ്ഥാനമാക്കിയാണ് അംഗീകാരം. വിശ്വാസം, സമത്വം, അഭിമാനം, സഹകരണ മനോഭാവം, നവോത്ഥാനം എന്നിവയാണ് ഹാരിസൺ മലയാളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവനക്കാരെ വിലമതിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന മികച്ച സ്ഥാപനമായി ഹാരിസൺ മലയാളം മാറിയെന്ന് കമ്പനിയുടെ സ്‌ട്രാറ്റജിക് ബിസിനസ് യൂണിറ്റ്(ബി) ചീഫ് എക്‌സിക്യുട്ടീവും ഡയറക്ടറുമായ ചെറിയൻ എം. ജോർജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360