SignIn
Kerala Kaumudi Online
Monday, 26 October 2026 3.04 AM IST

ജാവ, യെസ്ഡി ബൈക്കുകൾക്ക് ഉത്സവകാല ഫിനാൻസ് ഓഫറുകൾ

jawa

കൊച്ചി: ഉത്സവകാലത്ത് ജാവ, യെസ്ഡി, ബിഎസ്എ മോട്ടോർസൈക്കിളുകൾ സ്വന്തമാക്കാൻ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്. 100 ശതമാനം വരെ ഫണ്ടിംഗ്, സീറോ ഡൗൺ പേയ്‌മെന്റ്, 5.99 ശതമാനം മുതൽ പലിശ നിരക്ക്, 72 മാസം വരെ തിരിച്ചടവ് കാലാവധി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. അർഹരായ ഉപഭോക്താക്കൾക്ക് ബൈ നൗ പേ ലേറ്റർ സൗകര്യവും ലഭിക്കും. തിരഞ്ഞെടുത്ത പദ്ധതികളിൽ ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കാനുള്ള ആനുകൂല്യവുമുണ്ട്. വേഗത്തിലുള്ള വായ്പാ അംഗീകാരവും പദ്ധതിയുടെ ഭാഗമാണ്. മഹീന്ദ്ര ഗ്രൂപ്പ് ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ട മോട്ടോർസൈക്കിൾ സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAWA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360