SignIn
Kerala Kaumudi Online
Sunday, 28 June 2026 2.59 AM IST

കാൻഡെറെയുടെ ബ്രാൻഡ് അംബാസഡറായി സ്മൃതി മന്ദാന

smriti

തൃശൂർ: കല്ല്യാൺ ജുവലേഴ്‌സിന്റെ ലൈഫ് സ്റ്റൈൽ ജുവല്ലറി ബ്രാൻഡായ കാൻഡെറെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. നിലവിലെ ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനൊപ്പം സ്മൃതിയും ഇനി കാൻഡെറെയുടെ മുഖമാകും.

യുവാക്കളെയും ആധുനിക ഉപഭോക്താക്കളെയും കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനമെന്ന് കാൻഡെറെ ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ക്രിക്കറ്റ് മൈതാനത്തിന് പുറത്തും ആത്മവിശ്വാസത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ സ്മൃതി പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കാൻഡെറെയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്മൃതി മന്ദാന പറഞ്ഞു. ആഭരണങ്ങൾ പ്രത്യേക അവസരങ്ങൾക്കു മാത്രമുള്ളതല്ലെന്നും വ്യക്തിത്വത്തിന്റെ ഭാഗമായാണ് താൻ ദിവസവും ആഭരണങ്ങൾ ധരിക്കുന്നതെന്നും അവർ പറഞ്ഞു. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ കാൻഡെറെയുടെ സമകാലിക ഡിസൈനുകൾ തന്നെയാണ് ഈ സഹകരണത്തിലേക്ക് ആകർഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360