
കൊച്ചി: ദേശീയപാതാ നിർമ്മാണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയിൽ തന്ത്രപ്രധാന സഹകരണത്തിനൊരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ). ഈ രംംത്തെ മുൻനിരക്കാരായ ടിക്കി ടാർ ഇൻഡസ്ട്രീസ്, ഷെൽ ഗ്യാസ് എന്നീ കമ്പനികളുമായിട്ടാണ് ബി.പി.സി.എൽ കരാറിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന അടക്കമുള്ള അടിസ്ഥാന വികസന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുകയും റോഡ്, റൺവേ നിർമാണ മേഖലയെ ആധുനികവൽക്കരിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ പോളിമർ മോഡിഫൈഡ് ബിറ്റുമിൻ (പി.എം.ബി), ക്രമ്പ് റബർ മോഡിഫൈഡ് ബിറ്റുമിൻ (സി.ആർ.എം.ബി) ബിറ്റുമിൻ എമൽഷനുകൾ തുടങ്ങിയ മൂല്യവർദ്ധിത ബിറ്റുമിൻ ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കും.
രാജ്യത്തിന്റെ പശ്ചാത്തല വികസനം അതിവേഗത്തിൽ പുരോഗമിക്കുന്ന ഘട്ടത്തിൽ തന്ത്രപ്രധാനമായ പങ്കാളിത്തമാണിതെന്ന് ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്ന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |