SignIn
Kerala Kaumudi Online
Thursday, 02 July 2026 12.28 AM IST

ഇൻഷ്വറൻസ് അവബോധത്തിന് കോമിക് ബുക്ക്

comic-new

കൊച്ചി: ലൈഫ് ഇൻഷ്വറൻസിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് ലൈഫ് ഇൻഷ്വറൻസ് കൗൺസിൽ പുതിയ കോമിക് ബുക്ക് സീരിസ് അവതരിപ്പിച്ചു. സങ്കീർണമായ ഇൻഷ്വറൻസ് നടപടിക്രമങ്ങളെയും പദങ്ങളെയും ലളിതമായി ആളുകളിലെത്തിക്കാനാണ് ശ്രമം. രാജ്യത്തെ പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനികളുടെ മേധാവികൾ പങ്കെടുത്ത ചടങ്ങിൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) ചെയർമാൻ അജയ് സേഥ് പുസ്തക പ്രകാശനം നിർവഹിച്ചു. വിവാഹിതരായ സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചും പ്രീമിയം അടയ്ക്കാത്ത സാഹചര്യങ്ങളിൽ താത്കാലിക പരിരക്ഷ നൽകുന്നതിനെക്കുറിച്ചും പോളിസികളിൽ അധികമായി ചേർക്കാവുന്ന ക്രിട്ടിക്കൽ ഇൽനെസ് റൈഡറുകളും ആളുകൾക്ക് ലളിതമായി മനസിലാക്കാവുന്ന രീതിയിലാണ് പുസ്തകത്തിലുള്ളത്.

ഇൻഷ്വറൻസ് അഡ്വൈസർ സുപ്രിയ എന്ന കഥാപാത്രത്തിലൂടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തെ ഓരോ കുടുംബങ്ങളെയും പര്യാപ്തമാക്കുകയാണ് ‘ഇൻഷ്വറൻസ് ഫോർ ഓൾ’ ക്യാംപെയിന്റെ ലക്ഷ്യമെന്ന് ഇൻഷ്വറൻസ് അഡ്വൈസറി കമ്മിറ്റി- ലൈഫ് ചെയർപേഴ്സൺ കമലേഷ് റാവു പറഞ്ഞു.

സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ഭാഗമാക്കി ഇൻഷ്വറൻസിനെ മാറ്റാനും ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസ്യത വളർത്താനും ഐ.ആർ.ഡി.എഐയുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ലൈഫ് ഇൻഷ്വറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ ആദിത്യ ഗുപ്ത അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360