
കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) പദ്ധതികൾക്കായി നടപ്പു സാമ്പത്തിക വർഷം 174.03 കോടി രൂപ വകയിരുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 106.42 കോടി രൂപയാണ് ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ഉപജീവന സഹായം, കായികം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തുടനീളം 33.7 ലക്ഷം ഗുണഭോക്താക്കൾക്ക് ഗുണകരമായി. വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായ മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡ്, മുത്തൂറ്റ് എം. ജോർജ് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, മുത്തൂറ്റ് ശിക്ഷാ ജ്യോതി തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 11,900ൽ അധികം വിദ്യാർത്ഥികൾക്ക് സഹായം ലഭ്യമാക്കി. മുത്തൂറ്റ് സ്നേഹാശ്രയ ഉൾപ്പടെയുള്ള ആരോഗ്യ പദ്ധതികളിലൂടെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് മെഡിക്കൽ ഔട്ട് റീച്ച് പ്രോഗ്രാമുകൾ, പുനരധിവാസ സഹായം, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ പരിപാടികൾ ലഭ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |