SignIn
Kerala Kaumudi Online
Monday, 20 July 2026 6.11 PM IST

മാറ്റങ്ങൾ ഉൾകൊണ്ട് കുതിച്ച് ഇന്ത്യൻ ഐ.ടി കമ്പനികൾ

it

ലാഭം കൂടി, ജീവനക്കാർ കുറഞ്ഞു

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ(എ.ഐ) വിപ്ളവകരമായ ദ്രുതമാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യൻ ഐ.ടി കമ്പനികൾ ലാഭക്ഷമത മെച്ചപ്പെടുത്തുന്നു. എ.ഐ കരാറുകൾ പരമാവധി സമാഹരിച്ചും ജീവനക്കാരെ കുറച്ചും വൈദഗ്ദ്ധ്യ നവീകരണത്തിലൂടെയും പ്രകടനം മെച്ചപ്പെടുത്തിയതോടെ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ പ്രമുഖ ഐ.ടി കമ്പനികളെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി.

പരമ്പരാഗത പുറംജോലിക്കരാറുകൾ മാത്രം ലഭിക്കുന്ന കമ്പനികൾക്ക് കാര്യമായ വളർച്ച നേടാനാവാതെ തളരുമ്പോഴാണ് ടാറ്റ കൺസൾട്ടൻസി സർവീസസും(ടി.സി.എസ്), ടെക്ക് മഹീന്ദ്രയും വിപ്രോയും അടക്കമുള്ള കമ്പനികൾ എ.ഐ വരുമാനത്തിൽ ശ്രദ്ധയൂന്നി പുതിയ മുന്നേറ്റത്തിന് ഒരുങ്ങുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ ടി.സി.എസിന്റെ എ.ഐ വരുമാനം 14 ശതമാനം ഉയർന്ന് 24,700 കോടി രൂപയിലെത്തി. ഇക്കാലയളവിൽ നിരവധി എ.ഐ ജോലിക്കരാറുകളാണ് കമ്പനി ഒപ്പുവെച്ചത്. എസ്.കെ.എഫുമായി 8,550 കോടി ഡോളറിന്റെ മെഗാ ഡീലാണ് ഇതിൽ പ്രധാനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ടി.സി.എസിന്റെ അറ്റാദായം അഞ്ച് ശതമാനം വളർച്ചയോടെ 13,349 കോടി രൂപയായി.

പുതിയ എ.ഐ പങ്കാളിത്തങ്ങൾ

ടെക്ക് മഹീന്ദ്രയുടെ അറ്റാദായം ഇക്കാലയളവിൽ 28.4 ശതമാനം ഉയർന്ന് 1,465.1 കോടി രൂപയായി. ഐ.ടി ബിസിനസിലെ വരുമാനം 17.6 ശതമാനം വർദ്ധനയോടെ 13,245 കോടി രൂപയായി. ടെലിഫോണിക ജർമ്മനി, മൈക്രോസോഫ്‌റ്റ്, റോബോട്ടിക് പ്ളാറ്റ്‌ഫോമായ വിയാം തുടങ്ങിയ കമ്പനികളുമായി എ.ഐ പങ്കാളിത്തവും ടെക്ക് മഹീന്ദ്ര പ്രഖ്യാപിച്ചു. വിപ്രോയുടെ അറ്റാദായം 0.6 ശതമാനം വർദ്ധനയോടെ 3,352 കോടി രൂപയിലെത്തി.

നിയമനങ്ങൾ മന്ദഗതിയിലാക്കുന്നു

പുതിയ സാഹചര്യം നേരിടാൻ കമ്പനികൾ നിയമനങ്ങൾ മന്ദഗതിയിലാക്കുകയാണ്. ടെക്ക് മഹീന്ദ്രയുടെ ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 863 പേരുടെ കുറവുണ്ടായി. ടി.സി.എസിൽ വി.ആർ.,എസ് എടുക്കുന്നവരുടെ എണ്ണം ഇക്കാലയളവിൽ കുത്തനെ കൂടി. എന്നാൽ ഇക്കാലയളവിൽ റിക്രൂട്ട്മെന്റ് ശക്തമായതിനാൽ മൊത്തം ജീവനക്കാരുടെ എണ്ണം

ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360