
കോട്ടയം: റബർ അന്താരാഷ്ട്ര വില 300 രൂപയിലേക്ക് അടുത്തതോടെ ആഭ്യന്തര വിലയിലും വൻകുതിപ്പ്. ആർ.എസ്.എസ് ഫോർ കിലോക്ക് 282 രൂപയിലെത്തി റെക്കാഡിട്ടു. രാജ്യാന്തര അവധി വില ടോക്കിയോ കിലോക്ക് 13 രൂപയും ബാങ്കോക്ക് 10 രൂപയും ഉയർന്നു. തായ്ലൻഡ്, മലേഷ്യ,ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം ഇടിഞ്ഞതും പശ്ചിമേഷ്യൻ യുദ്ധം കാരണം കൃത്രിമ റബറിന് ക്ഷാമമുണ്ടായതുമാണ് നേട്ടമായത്.
രണ്ടാഴ്ചക്കിടെ റബറിന് 23 രൂപയുടെ വർദ്ധനയുണ്ട്. വില 300 രൂപ കടക്കുമെന്നാണ് സൂചന. ഷീറ്റിനൊപ്പം ഒട്ടുപാൽ വിലയും 187ലേക്ക് ഉയർന്നു.
##അന്താരാഷ്ട്ര വിൽപ്പന വില
ചൈന- 236 രൂപ
ടോക്കിയോ -256 രൂപ
ബാങ്കോക്ക് 287 രൂപ
ഉപഭോഗത്തിലെ ഇടിവ് കുരുമുളകിന് തിരിച്ചടി
രണ്ടാഴ്ചക്കിടയിൽ കുരുമുളക് വില കിലോക്ക് 10 രൂപ കുറഞ്ഞു. ഉത്തരേന്ത്യൻ ആവശ്യം കുറഞ്ഞതാണ് വില ഇടിയാൻ കാരണം. സെബിയുടെ നിരീക്ഷണത്തിൽ അവധി കച്ചവടം നടക്കുന്നതിനാൽ കള്ളകളി ഉണ്ടാകില്ലെന്നും വിപണി സജീവമാകുന്നതോടെ കുരുമുളക് വില കിലോക്ക് 1000 രൂപ വരെ ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
##കയറ്റുമതി നിരക്ക് (ടണ്ണിന് )
ഇന്ത്യ - 7700 ഡോളർ
ശ്രീലങ്ക- 6300 ഡോളർ
വിയറ്റ്നാം - 6200 ഡോളർ
ബ്രസീൽ -5900 ഡോളർ
ഇന്തോനേഷ്യ- 6700 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |