SignIn
Kerala Kaumudi Online
Monday, 20 July 2026 8.13 PM IST

ഇ.എൽ അധിഷ്ടിത ഏഥർ സ്‌കൂട്ടർ നിരത്തിലേക്ക്

ather

കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാവായ ഏഥർ എനർജി വികസിപ്പിച്ച ഇ.എൽ പ്ളാറ്റ്ഫോം അധിഷ്ഠിതമായ ആദ്യ സ്‌കൂട്ടർ ഏഥർ കമ്മ്യൂണിറ്റി ദിനമായ ആഗസ്റ്റ് 29ന് ബംഗളൂരുവിൽ പുറത്തിറക്കും. “മാന്ത്രികതയുടെ പുതിയ പുലരിപ്രഭ” എന്നതാണ് ദിനത്തിന്റെ വിഷയം.

പുതിയ സ്കൂട്ടറിലൂടെ മാസ്-മാർക്കറ്റ് സ്കൂട്ടർ വിഭാഗത്തിലേക്കും ഏഥർ കടക്കുകയാണ്. പുതിയ സ്കൂട്ടറിനൊപ്പം സാങ്കേതികവിദ്യ, ചാർജിംഗ്, ഇക്കോസിസ്റ്റം എന്നിവയും ഉടമസ്ഥത ലളിതവും ബന്ധിതവുമാആക്കുന്നതിനുള്ള പുതുമകളും അവതരിപ്പിക്കും.

ഇ.എൽ പ്ളാറ്റ്ഫോം

ഏഥറിന്റെ അടുത്ത തലമുറ വാഹന ആർക്കിടെക്ചറാണ് ഇ.എൽ പ്ളാറ്റ്ഫോം. 450ന് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ പൂർണമായും നവീന വാഹന പ്ലാറ്റ്ഫോമാണിത്. കൂടുതൽ വൈവിദ്ധ്യം, സ്കെയിലബിലിറ്റി, നിർമ്മാണ കാര്യക്ഷമത എന്നിവ ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്‌ത ഇ.എൽ പ്ലാറ്റ്ഫോം, ഭാവിയിൽ ഏഥറിന്റെ ഉത്പന്നങ്ങൾക്ക് അടിസ്ഥാനമാകും.

കമ്പനിയുടെ വളർച്ചയിലെ നിർണായക ഘട്ടമാണ് ഇ.എൽ പ്ളാറ്റ്ഫോമിൽ നിർമ്മിക്കുന്ന വാഹനമെന്ന് ഏഥർ അധികൃതർ പറഞ്ഞു. ഇതുവഴി വളർച്ചയുടെ പുതിയഅദ്ധ്യായം ആരംഭിക്കും.

വില

ഒരു ലക്ഷം മുതൽ 1.25 ലക്ഷം രൂപ വരെ

ഏഥർ കമ്മ്യൂണിറ്റി ഡേ 2026ൽ ഉടമകൾ, ഓട്ടോമോട്ടീവ്, ടെക്നോളജി ആസ്വാദകർ, പങ്കാളികൾ എന്നിവർ ഒന്നിച്ചുകൂടും. ഏഥർ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, അനുഭവങ്ങൾ എന്നിവ ആദ്യമായി പ്രദർശിപ്പിക്കും. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഏഥർ കമ്മ്യൂണിറ്റി ഡേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓട്ടോമോട്ടീവ്, ടെക്നോളജി ഇവന്റുകളിലൊന്നാണ്. ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന വേദിയെന്നതിലുപരി, ഭാവികാഴ്ചപ്പാട് പങ്കുവയ്ക്കാനും, പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും, സമൂഹത്തിന് കമ്പനിയുമായി കൂടുതൽ അടുത്തിടപഴകാൻ അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360