
ഇന്ത്യയിൽ 100 വാഹനങ്ങൾ മാത്രം
കൊച്ചി: ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിലെ ആഗോള പ്രമുഖരായ റോയൽ എൻഫീൽഡിന്റെ ലിമിറ്റഡ് എഡിഷൻ ഷോട്ട്ഗൺ 650ന്റെ ബുക്കിംഗ് ആരംഭിച്ചു. പ്രശസ്‌ത കസ്‌റ്റം ബിൽഡറായ റഫ് ക്രാഫ്‌റ്റ്സുമായി ചേർന്നാണ് ഷോട്ട്ഗൺ 650 രൂപകൽപ്പന ചെയ്‌തത്.
കാലിബർ റോയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌ത മോട്ടോർ സൈക്കിളാണ് ഷോട്ട്ഗൺ 650. 2025ൽ ആഗോള പ്രദർശനങ്ങളിൽ അവതരിപ്പിച്ച ഷോട്ട്ഗണ്ണിന് വൻപ്രീതിയും ആകാംക്ഷയുമാണ് ലഭിച്ചത്. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന ഷോട്ട്ഗണ്ണിന്റെ നൂറെണ്ണം മാത്രമാണ് ഇന്ത്യയിൽ ലഭിക്കുക. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലും അവതരിപ്പിക്കുന്ന ഷോട്ട്ഗൺ അസുലഭ ബൈക്കായി മാറുമെന്നാണ് പ്രതീക്ഷ. ഈമാസം 27ന് 25 യൂണിറ്റുകൾ കൈമാറിയാണ് വിതരണത്തുടക്കം. 28, 29, 30 തിയതികളിൽ 25 വീതം കൈമാറും.
അത്യാകർഷകവും ശക്തവുമായ രൂപകൽപ്പനയാണ് റഫ് ക്രാഫ്‌റ്റ്സുമായി ചേർന്ന റോയൽ എൻഫീൽഡ് നിർവഹിച്ചത്. ഏറ്റവും മികച്ച വസ്തുക്കൾ ഉപയോഗിക്കുന്നു. പരിമിതമായ എണ്ണം മാത്രമായതിനാൽ ആഢംബരം, യാത്രാസുഖം, ആകാരഭംഗി എന്നിവയിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്ത്യയിലെവില(എക്‌സ് ഷോറൂം)
5,75,000 രൂപ
സവിശേഷതകൾ
ജെറ്റ് ബ്ളാക്ക്, മാറ്റ് സ്റ്റെൽത്ത് ബ്ളാക്ക് നിറങ്ങൾ
സ്വർണ നിറത്തിൽ ലീഫ് സ്ട്രിപ്പുകൾ
ബ്ളാക്ക് ബാർ എൻഡ് മിററുകൾ
ഗിൽറ്റഡ് ലതർ സീറ്റുകൾ
കോൺട്രാസ്റ്റ് കട്ട് അലോയ് റിം
ഗോൾഡ് ഫോർക്ക് ഇന്നർ ട്യൂബുകൾ
''ഉപഭോക്താവിനെ സംതൃപ്തമാക്കുന്ന പ്രൗഢമായ മോട്ടോർ സൈക്കിളാണ് ഗോട്ട്ഗൺ 650. വ്യത്യസ്തമായ രൂപകൽപ്പന ലിമിറ്റഡ് എഡിഷന് പെരുമ പകരുന്നതാണ്.""
ആഡ്രിയൻ ജോൺ സെല്ലേഴ്സ്
കസ്റ്റം, മോട്ടോർ സ്‌പോർട്സ് മേധാവി
റോയൽ എൻഫീൽഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |