SignIn
Kerala Kaumudi Online
Monday, 20 July 2026 8.13 PM IST

എൻഫീൽഡ് ഹണ്ടർഹുഡ് കൊച്ചിയിൽ

hunter

കൊച്ചി: റോയൽ എൻഫീൽഡ് സംഘടിപ്പിക്കുന്ന തെരുവോര കലാ പ്രകടനമായ ഹണ്ടർഹുഡ് ആഗസ്റ്റ് എട്ടിന് കൊച്ചിയിൽ നടക്കും. സംഗീതം, ആർട്ട്, ഫാഷൻ, സ്‌പോർട്‌സ് എന്നിവയുടെ പ്രത്യേക ആഘോഷമാണിത്.
വ്യക്തികൾ, കലാകാരന്മാർ, സംഗീതജ്ഞർ, നർത്തകർ, ചിത്രകാരന്മാർ, കായികപ്രേമികൾ, ഡിസൈനർമാർ എന്നിവർ പങ്കാളികളാകും.
ആഗസ്റ്റ് എട്ടിന് വൈകിട്ട് 3.30 മുതൽ കളമശേരി ചാക്കോള മിൽ വളപ്പിലാണ് പരിപാടി. റാപ്പർ അമീഖ ലിയാന അൻസാർ, ഡി.ജെ ഡിസ്‌കോ പട്രോൾ (നിഹെൽ), വി.ആർ ദി ബൂം എന്നിവയുടെ പ്രകടനത്തിനൊപ്പം ചെണ്ടമേളവും അവതരിപ്പിക്കും.

സ്‌കിംബോർഡിംഗ്, ഫുട്‌ബാൾ, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബാൾ, ഗ്രാഫിറ്റി എന്നിവയും ശില്പശാലകളും സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാൻ അവസരം നൽകും.
ചെന്നൈ, ഡൽഹി, മുംബയ്, ലഖ്‌നോ, ഷില്ലോംഗ് എന്നിവയ്‌ക്കു ശേഷമാണ് ഹണ്ടർഹുഡ് കൊച്ചിയിലെത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENFIELD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360