
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ മൾട്ടി -എൻജിൻ വാഹന പ്ലാറ്റ്‌ഫോമായ അഡ്വാൻസ് ഡ്രൈവ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം ടെക്‌നോളജി (എം.ജി അഡാപ്റ്റ് ) അവതരിപ്പിച്ച് ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോർ ഇന്ത്യ.
ഭാവിയെ മുൻകൂട്ടി കണ്ട് വികസിപ്പിച്ച മോഡുലാർ ആർക്കിടെക്ചറായ എം.ജി അഡാപ്റ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, റേഞ്ച് എക്‌സ്റ്റെൻഡർ ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ ഒറ്റ ഇന്റലിജന്റ് പ്ലാറ്റ്‌ഫോമിൽ ഉൾക്കൊള്ളിക്കുന്നു. ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങളും അതിവേഗം മാറുന്ന മൊബിലിറ്റി രംഗവും പരിഗണിച്ചാണ് എം.ജി അഡാപ്റ്റിനെ ഇന്റലിജന്റ് മോഡുലാർ ആർക്കിടെക്ചറായി വികസിപ്പിച്ചത്. ഡ്രൈവിംഗിന്റെ സാഹചര്യത്തിന് അനുയോജ്യമായ പവർട്രെയിൻ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യം.
സവിശേഷതകൾ
ഡ്രൈവിംഗ് റേഞ്ച്, ഫാസ്റ്റ് ചാർജിംഗ് ശേഷി, മെച്ചപ്പെട്ട കാര്യക്ഷമത, മികവുറ്റ പ്രകടനം, മെച്ചപ്പെട്ട സുരക്ഷ, മികച്ച ഡ്രൈവിംഗ് റിഫൈന്‍മെന്റ് എന്നിവയിൽ പുതിയ അനുഭവം സൃഷ്ടിക്കാൻ എം.ജി അഡാപ്റ്റിനാകും. പൊതുവായ ഒരു ഘടനയ്ക്കുള്ളിൽ ഒന്നിലധികം വൈദ്യുതീകരിച്ച പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളെ പ്ലാറ്റ്‌ഫോം തടസമില്ലാതെ സംയോജിപ്പിക്കുന്നു. പ്രകടനത്തിലോ കാര്യക്ഷമതയിലോ ഡ്രൈവിംഗ് അനുഭവത്തിലോ വിട്ടുവീഴ്ച ചെയ്യാതെ ജീവിതശൈലിക്ക് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകുന്നതിലാണ് മൊബിലിറ്റിയുടെ ഭാവിയെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്രോത്ര പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |