
തൃശൂർ: ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം 50,000 സ്‌ക്വയർഫീറ്റിൽ നിർമ്മിച്ച കല്യാൺ സിൽക്‌സിന്റെ 38-ാമത് ഷോപ്പിംഗ് സമുച്ചയം ഇന്ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും സ്വന്തം ഷോറൂമുകളെന്ന നേട്ടം കല്യാൺ സിൽക്‌സ് കൈവരിക്കും. ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ്, മുനിസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ്, ജില്ലാ കോർട്ട് വാർഡ് കൗൺസിലർ ഷേർളി ആന്റണി എന്നിവർ വിശിഷ്ടാതിഥികളാകും.
വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ നാല് നിലകളിലായാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ വെസ്റ്റേൺ വെയർ, സൽവാർ സ്യൂട്ട്, ഫുട്‌വെയർ, സൺഗ്ലാസസ്, കോസ്‌മെറ്റിക്‌സ്, ഇമിറ്റേഷൻ ഓർണമെന്റ്‌സ് എന്നിവ ലഭ്യമാണ്. ഒന്നാം നിലയിൽ ഡ്രസിംഗ് മെറ്റീരിയൽ, ദുപ്പട്ട, ബ്ലൗസസ്, കിഡ്‌സ് വെയർ, ലോഞ്ചറി, ടോയ്‌സ്, ഫർണീഷിംഗ് ശേഖരമുണ്ട്.
രണ്ടാം നിലയിൽ കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, ആർണി തുടങ്ങിയ സ്വന്തം തറികളിൽ നെയ്ത ബ്രൈഡൽ സാരികളുടെ വൻശേഖരമാണുള്ളത്. ഗൗൺ, ലഹംഗ, കോട്ടൺ-ഫാൻസി സാരികൾ, ചുരിദാർ മെറ്റീരിയൽസ് എന്നിവയും ലഭിക്കും. മൂന്നാം നിലയിൽ ജെന്റ്‌സ് റെഡിമെയ്ഡ്, എത്‌നിക് വെയർ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, അണ്ടർഗാർമെന്റ്‌സ്, ധോത്തി എന്നിവയുടെ മാസ്മരിക ലോകമാണ് ഒരുക്കിയിരിക്കുന്നത്.
സ്വന്തം നെയ്ത്തുശാലകളുടെയും പ്രൊഡക്ഷൻ ഹൗസുകളുടെയും ഡിസൈൻ സ്റ്റുഡിയോകളുടെയും പിൻബലത്തിൽ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഷോറൂം എത്തുന്നതോടെ 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' സമ്മാന പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആലപ്പുഴ നിവാസികൾക്കും അവസരമൊരുങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |