ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ. ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ തമിഴ്നാട് കടലൂർ സ്വദേശിനിയായ എളവേണിൽ വാളറിവൻ വെള്ളി മെഡൽ നേടി. ഇതോടെ 10 മീറ്റർ എയർ റൈഫിൾ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടവും എളവേണിൽ സ്വന്തമാക്കി. ജപ്പാന്റെ ഹിനാറ്റ തായ്ചിക്കെതിരെ അവസാന നിമിഷം വരെ മുന്നിലുണ്ടായിരുന്ന എളവേണിൽ ഒടുവിലാണ് പിന്നിലായത്.
252.4 പോയിന്റോടെയാണ് താരം വെള്ളി സ്വന്തമാക്കിയത്. ഹിനാറ്റ തായ്ചി 253.0 പോയിന്റ് നേടി സ്വർണ മെഡൽ സ്വന്തമാക്കിയപ്പോൾ ദക്ഷിണകൊറിയയുടെ ബാൻ ഹയോജിൻ വെങ്കലവും നേടി. നേരത്തെ ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവൻ, മലയാളി താരം വിദർശ കെ വിനോദ്, സോനം മസ്കർ എന്നിവരടങ്ങിയ ടീം വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
വെള്ളി മെഡൽ നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. തന്റെ ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു.
10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടിയത് വരാനിരിക്കുന്ന മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും വിദർശ പറഞ്ഞു. പ്രധാന ഇനമായ 50 മീറ്റർ റൈഫിൾ ത്രീപി മത്സരം സെപ്തംബർ 26നാണ് നടക്കുക. ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.
India secured more shooting medals at the Asian Games. Elavenil Valarivan won silver in the women's 10m Air Rifle individual event, becoming the first Indian woman to achieve this. Additionally, Vidarsha K Vinod became the first Malayali shooter to win an Asian Games medal, earning silver in the 10m Air Rifle team event.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |