ഹൈദരാബാദ്: ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ച് പ്രമുഖ ന്യൂറോ സർജൻ വെന്തുമരിച്ചു. സൂര്യപേട്ട് ജില്ലയിലെ പിള്ളലമർറിക്ക് സമീപം ദേശീയപാത 365BBയിൽ ഇന്ന് രാവിലെ 7.15നാണ് അപകടം ഉണ്ടായത്. ഖമ്മം സ്വകാര്യ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായിരുന്നു ഡോ. കെ ജഗദീഷ് ബാബുവാണ് മരിച്ചത്.
ഖമ്മത്ത് നിന്ന് തന്റെ കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് കാറോടിച്ച് പോവുകയായിരുന്നു അദ്ദേഹം. യാത്രമദ്ധ്യേ ജഗദീഷ് ബാബു ഉറങ്ങിപോയതാകാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറാൻ കാരണമെന്നാണ് ഖമ്മം റൂറൽ സി ഐ ജി രാജശേഖർ അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും മിനിറ്റുകൾക്കകം വാഹനം പൂർണമായും കത്തിയമരുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ ജഗദീഷിന് പുറത്തുകടക്കാനായില്ല.
Dr. K. Jagadish Babu, Head of the Neurosurgery Department at a private medical college in Khammam, died after his car hit a divider and caught fire on National Highway 365BB near Pillalamarri in Telangana’s Suryapet district.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |